Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Team

പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് പി​ണ​റാ​യി വി​ജ​യ​നും റി​യാ​സി​നു​മെ​തി​രെ അ​ന്വേ​ഷ​ണം; ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യ്ക്കു​മെ​തി​രാ​യ വി​ജി​ല​ൻ​സ് കേ​സി​ൽ ര​ണ്ട് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​ന്നി​റ​ങ്ങും. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും എ​സ്ഐ​ടി പ്ര​വ​ർ​ത്തി​ക്കു​ക.

ഇ​ഡി റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളാ​യ​തി​ലാ​ണ് ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ര​ണ്ട് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം.

പി​ണ​റാ​യി വി​ജ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഹ​വാ​ല ഇ​ട​പാ​ടി​ൽ മു​ന്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി മ​റ്റൊ​രു കേ​സു​മെ​ടു​ത്തി​ട്ടു​ണ്ട്. അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മെ​ടു​ത്ത ര​ണ്ട് കേ​സി​ലും പി​ണ​റാ​യി​യു​ടെ മ​ക​ള്‍ വീ​ണ ര​ണ്ടാം പ്ര​തി​യാ​ണ്.

പി​ണ​റാ​യി​യും മു​ഹ​മ്മ​ദ് റി​യാ​സും അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത് പ​ണ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് എ​ഫ്ഐ​ആ​റു​ക​ള്‍ പ​റ​യു​ന്ന​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ഡി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് കേ​സു​ക​ളു​മെ​ടു​ത്ത​ത്.

എ​ന്നാ​ൽ, മാ​സ​പ്പ​ടി കേ​സി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ദ​ങ്ങ​ളെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​ൽ പി​ന്തു​ണ​ച്ചു. കേ​സെ​ടു​ക്കാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ചി​ല ഡ​യ​റി രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

അ​തു​കൊ​ണ്ടാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് ഇ​ട്ട​തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ഴും സ​ർ​ക്കാ​രി​നെ​ന്ന് എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു. കെ.​എം. ഷാ​ജ​ഹാ​ൻ സ​ത്യ​സ​ന്ധ​നാ​യ ഹ​ർ​ജി​ക്കാ​ര​ൻ അ​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​തി​ക​ളു​ടെ ഹ​ർ​ജി​യെ ഇ​ഡി എ​തി​ർ​ത്തു.

Kerala

ഡോ​ക്്ട​ർ​മാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് പോ​ലീ​സ്: അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചേ​ക്കും

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​ടെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കും ഗ​​​ൺ​​​മാ​​​നും പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് റെ​​​യി​​​ൽ​​​വേ സി​​​ഐ സു​​​ധീ​​​ർ മ​​​നോ​​​ഹ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

എ​​​ന്നാ​​​ൽ, മ​​​ന്ത്രി​​​ക്ക​​​ട​​​ക്കം പ​​​രി​​​ക്കേ​​​റ്റ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം കൂ​​​ടു​​​ത​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന കാ​​​ര്യം ഇ​​​ന്ന​​​ലെ റെ​​​യി​​​ൽ​​​വേ ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച താ​​​യി അ​​​റി​​​യു​​​ന്നു.

സി​​​ഐ സു​​​ധീ​​​ർ മ​​​നോ​​​ഹ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​യെ പ​​​രി​​​ശോ​​​ധി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. മ​​​ന്ത്രി​​​ക്കു പ​​​റ്റി​​​യ മു​​​റി​​​വ് ആ​​​യു​​​ധ​​​മോ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലുംകൊ​​​ണ്ട് ഉ​​​ണ്ടാ​​​യ​​​താ​​​ണോ എ​​​ന്ന​​​താ​​​ണ് പോ​​​ലീ​​​സ് പ്ര​​​ധാ​​​ന​​​മാ​​​യും ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മ​​​ന്ത്രി​​​യും ഗ​​​ൺ​​​മാ​​​നു​​​മു​​​ണ്ടാ​​​യ മു​​​റി​​​വു​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​​യും ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു.

നി​​​ല​​​വി​​​ൽ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ആ​​​ർ​​​പി​​​എ​​​ഫ് പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്. ഇ​​​വി​​​ടെ 55 സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ എ​​​ത്ര കാ​​​മ​​​റ​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജമാ​​​ണോ എ​​​ന്ന​​​ത് എ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം വ്യ​​​ക്ത​​​മാ​​​കും. എ​​​ന്നാ​​​ൽ ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധന​​​യി​​​ൽ മ​​​ന്ത്രി​​​യെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ല്ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് ആ​​​ർ​​​പി​​​എ​​​ഫി​​​നെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. സീ​​​ൽ ചെ​​​യ്തു വാ​​​ങ്ങു​​​ന്ന സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ റെ​​​യി​​ൽ​​​വേ പോ​​​ലീ​​​സ് കോ​​​ട​​​തി​​​ക്കാ​​​ണ് കൈ​​​മാ​​​റു​​​ക. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്ക് എം​​​ആ​​​ർ​​​ഐ സ്കാ​​​നിം​​​ഗി​​​ൽ ഗു​​​രു​​​ത​​​ര പ്ര​​​ശ്നം ഇ​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. എ​​​ങ്കി​​​ലും ക​​​ഴു​​​ത്തി​​​​​​ലും ഇ​​​ട​​​തുകൈ​​​യി​​​ലും നേ​​​രി​​​യ ക്ഷ​​​തമു​​​ണ്ട്. ക​​​ഴു​​​ത്തി​​​ന്‍റെ പ​​​രി​​​ക്ക് മൂ​​​ലം വ​​​ല​​​തു​​​കൈ​​​യി​​​ൽ മ​​​ര​​​വി​​​പ്പു​​​ണ്ട്.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ഴു​​​ത്തി​​​ന് ഇ​​​ടി​​​ക്കു​​​ക​​​യും കൈ ​​​പി​​​ടി​​​ച്ച് തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് മ​​​ന്ത്രി​​​യെ ആ​​​ദ്യം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തീ​​​വ്രപ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​യെ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

മൊഴി 20 പേജിൽ, മുങ്ങിയ രാഹുലിനെ കണ്ടെത്താൻ പ്രത്യേക സംഘത്തിന്‍റെ തെരച്ചിൽ

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്‍കിയ പരാതിയില്‍ വലിയമല പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്‍റെ ഊർജിത തെരച്ചിൽ. കുറ്റകൃത്യം നടന്ന സ്ഥലം നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വലിയമല പോലീസ് കേസ് നേമത്തേക്കു കൈമാറിയിട്ടുണ്ട്. അതേസമയം, ഒളിവില്‍ പോയ രാഹുലിനെ പിടികൂടാന്‍ പോലീസ് സർവ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരും ഷാഡോ പോലീസും ഉള്‍പ്പെടെയുള്ള സിറ്റി പോലീസ് സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.

ഗുരുതര കുറ്റങ്ങൾ

വിവാഹവാഗ്ദാനം നല്‍കി പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. രാഹുലിന്‍റെ സഹായി അടൂര്‍ സ്വദേശി ജോബി ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. രാഹുലിന്‍റെ നിര്‍ദേശാനുസരണം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു കൊടുത്തത് ജോബിയായിരുന്നുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെയും കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.

20 പേജുള്ള മൊഴി

രാഹുലിനെതിരെ കേസെടുത്തതിനു പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ നിലയിലാണ്. എന്നാല്‍, പിന്നീട് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത നിലയിലാണെന്നു സ്ഥിരീകരിച്ചു. രാഹുല്‍ എവിടെയാണെന്ന് അറിയില്ല. സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. രാഹുലിനെതിരെ യുവതി ഗുരുതര വെളിപ്പെടുത്തലുകളാണ് മൊഴിയായി പോലീസിനു നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയില്‍നിന്നു മൊഴി രേഖപ്പെടുത്തിയിരുന്നു.
20 പേജുള്ള മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഗര്‍ഭഛിദ്രം നടത്തുന്നതിനുതന്നെ ഭീഷണിപ്പെടുത്തി. രാഹുലിന്‍റെ സുഹൃത്തിന്‍റെ പക്കലാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കിയത്. മരുന്ന് കഴിച്ചുവെന്നു വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നാണ് യുവതിയുടെ മൊഴി. രാഹുലിനു പല പെണ്‍കുട്ടികളുമായും ബന്ധമുണ്ടെന്നു തനിക്കറിയാം. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് പരാതി നല്‍കിയത്. രാഹുല്‍ അസഭ്യം പറഞ്ഞിട്ടുണ്ടെന്നും യുവതി മൊഴികൊടുത്തു.

Latest News

Corehub Up